തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. 14, 13 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് 38 കാരൻ അറസ്റ്റിലായത്.
കരമന പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ചൈൽഡ് ലൈനിൽനിന്നു ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരമന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ പെൺകുട്ടികളെ നിർബന്ധിച്ച് മൊബൈൽ ഫോണിൽ നഗ്ന വിഡിയോ കാണിച്ചിരുന്നു. അതിനു ശേഷം ലൈംഗികമായി ദുരൂപയോഗം ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.