കണ്ണൂർ : വീണ്ടും കണ്ണൂരിൽ നിന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലാണ് സംഭവം. ഇവ ഉണ്ടായിരുന്നത് ആളൊഴിഞ്ഞ പറമ്പിലാണ്. (Steel bomb found in Kannur)
മാങ്ങാട്ടിടം ഓയിൽ മില്ലിന് സമീപമാണ് ബോംബുകൾ ഉണ്ടായിരുന്നത്. ഇവ കണ്ടെടുത്തത് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്. സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡ് ഇവ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.