തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവൻ്റെ പ്രതിമ തോട്ടിൽ നിന്നും കണ്ടെത്തി. തിരുവനന്തപുരം ഉള്ളൂരിലാണ് സംഭവം. പ്രതിമ തോട്ടിൽ നിന്നും പുറത്തെടുത്തത് നാട്ടുകാരാണ്. (Statue of Sree Narayana Guru recovered in Trivandrum )
ആരാണ് പ്രതിമ തോട്ടിൽ ഉപേക്ഷിച്ചത് എന്ന കാര്യം വ്യക്തമല്ല. മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് ഉപേക്ഷിച്ചത്.
സംഭവത്തിൽ അന്വേഷണം വേണമെന്ന് എസ് എൻ ഡി പി യൂണിയൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജ് പോലീസിൽ ഇവർ പരാതി നൽകുമെന്നാണ് വിവരം.