തിരുവനന്തപുരം:ആനന്ദ് തമ്പിയുടെ മരണവുമായി ബന്ധപ്പെട്ട് അച്ഛൻ, ഭാര്യാപിതാവ്, സുഹൃത്ത് രാജേഷ് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ആനന്ദിന്റെ തിരഞ്ഞെടുപ്പ് താൽപര്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ പ്രധാന അന്വേഷണം. തൃക്കണ്ണാപുരം വാർഡിൽ മത്സരിക്കാൻ ആനന്ദിന് താൽപര്യമുണ്ടായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി.(Statements of Anand's family and friend are taken)
എന്നാൽ, ആനന്ദ് മത്സരിക്കുന്നതിൽ കുടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല. ബിസിനസ് കാര്യങ്ങൾ ശ്രദ്ധിക്കാനാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. മത്സരിക്കാനുള്ള താൽപര്യം പാർട്ടി നേതാക്കളോട് ആനന്ദ് പറഞ്ഞതായി തനിക്കറിയില്ലെന്ന് സുഹൃത്ത് രാജേഷ് മൊഴി നൽകി. പാർട്ടി കമ്മിറ്റിയിൽ പങ്കെടുത്തപ്പോഴും ഇക്കാര്യം ആനന്ദ് സൂചിപ്പിച്ചിരുന്നില്ലെന്നും മൊഴിയുണ്ട്.
ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ആനന്ദിന്റെ ഭാര്യയുടെ മൊഴിയെടുക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിത മരണത്തിന് പിന്നിലെ മറ്റ് കാരണങ്ങൾ കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.