തിരുവനന്തപുരം : 2025 ക്ടോബർ 10ന് സംസ്ഥാന വ്യാപകമായി മിന്നൽ ശുചിത്വ പരിശോധന നടത്തി. ഇത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ ആണ് നടത്തിയത്. (State-wide sanitation inspection )
മാലിന്യ പരിപാലന നിയമങ്ങളും ശുചിത്വവും കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താനായാണ് പരിശോധന നടത്തിയത്.
മുഴുവൻ ജില്ലകളിലുമായി 845 സ്‌ക്വാഡുകൾ നടത്തിയ പരിശോധനയിൽ 2455 ചട്ടലംഘനങ്ങളാണ് കണ്ടെത്തിയത്. 1.17 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.