സംസ്ഥാന സ്കൂൾ കായികമേള: ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം; തൃശൂർ രണ്ടാമത് | School Sports Festival

മൂന്നാം സ്ഥാനത്തിനായി പാലക്കാടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ
Cup
Published on

സംസ്ഥാന സ്കൂൾ കായികമേളയിൽ ചാംപ്യൻ പട്ടവും സ്വർണക്കപ്പും ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 1635 പോയിന്റാണ് തിരുവനന്തപുരം ഇതിനകം സ്വന്തമാക്കിയിട്ടുള്ളത്. മേയളുടെ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ തിരുവനന്തപുരത്തിന് ഇനി മറ്റു വെല്ലുവിളികളില്ല. 809 പോയിന്റുളള്ള തൃശൂരിന് രണ്ടാം സ്ഥാനവും ഉറപ്പായി കഴിഞ്ഞു.

അതേസമയം, മൂന്നാം സ്ഥാനത്തിനായി പാലക്കാടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. നിലവിൽ 734 പോയിന്റുള്ള പാലക്കാട് മൂന്നാം സ്ഥാനത്തേക്ക് എത്തി കഴിഞ്ഞു. 732 പോയിന്റുമായി കണ്ണൂർ തൊട്ടു പിന്നാലെയുണ്ട്.

അഞ്ചാം സ്ഥാനത്തിനായും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞവർഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മലപ്പുറവും കോഴിക്കോടും തമ്മിലാണ് മത്സരം. 666 പോയിന്റുമായി മുന്നിട്ടു നിൽക്കുന്ന മലപ്പുറത്തിന് തൊട്ടു പിന്നിൽ 659 പോയിന്റുമായി കോഴിക്കോടും ഉണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com