തിരുവനന്തപുരം: ഇക്കൊല്ലത്തെ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് സമാപിച്ചപ്പോൾ 1825 പോയിൻ്റുമായി തിരുവനന്തപുരം ജില്ല 'മുഖ്യമന്ത്രിയുടെ സ്വർണ കപ്പ്' സ്വന്തമാക്കി. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ഓവറോൾ ചാമ്പ്യന്മാരായത്.(State School Olympics, Thiruvananthapuram wins 'Chief Minister's Gold Cup' with 1825 points)
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് സമാപിച്ചപ്പോൾ ഓവറോൾ ചാമ്പ്യന്മാരായ തിരുവനന്തപുരത്തിന് പിന്നാലെ തൃശൂർ (892 പോയിന്റ്), കണ്ണൂർ (859 പോയിന്റ്) ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അക്വാട്ടിക്‌സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം സ്ഥാപിച്ചതാണ് തിരുവനന്തപുരത്തിന് കിരീടം നേടുന്നതിൽ നിർണായകമായത്.
ഗെയിംസിൽ തിരുവനന്തപുരം 1107 പോയിൻ്റുകൾ നേടി ഒന്നാമതെത്തി. 798 പോയിൻ്റ് നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരം ഈ നേട്ടം കൈവരിച്ചത്.
അക്വാട്ടിക്സിലും തിരുവനന്തപുരം കുതിപ്പ് തുടർന്നു. 649 പോയിൻ്റുകളോടെ തിരുവനന്തപുരം ഒന്നാമതെത്തിയപ്പോൾ 149 പോയിൻ്റുമായി തൃശൂർ ജില്ല രണ്ടാം സ്ഥാനത്തെത്തി.
അത്‌ലറ്റിക്‌സ് ഇനങ്ങളിൽ മലപ്പുറം 247 പോയിൻ്റുകളോടെ ചാമ്പ്യന്മാരായി. 212 പോയിൻ്റുമായി പാലക്കാട് ജില്ലയാണ് അത്‌ലറ്റിക്സിൽ രണ്ടാമതായത്.