പാലക്കാട് : സംസ്ഥാന സ്കൂൾ ഗെയിംസ് സൈക്ലിങ് മത്സരം നടക്കുന്ന റോഡിൽ സ്‌കൂട്ടർ. പാലക്കാട് നടന്ന മത്സരത്തിനിടെ വിദ്യാർത്ഥിക്ക് പരിക്കേറ്റു. സംഭവമുണ്ടായത് പാലക്കാട് - മലമ്പുഴ 100 ഫീറ്റ് റോഡിൽ വച്ചാണ്.(State school games accident )
സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് ചികിത്സ നൽകി. ഇതേത്തുടർന്ന് മത്സരം നിർത്തിവച്ചു.
വൻ പിഴവാണ് സംസ്ഥാന സ്കൂൾ ഗെയിംസ് സംഘാടനത്തിൽ ഉണ്ടായിരിക്കുന്നത്. ഏറെ വൈകിയാണ് മത്സരം തുടങ്ങിയതും. മത്സരത്തെ കുറിച്ച് പൊലീസിന് വിശദമായ വിവരങ്ങളും നൽകിയില്ല എന്നാണ് വിവരം.