തിരുവനന്തപുരം : കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍.നിലവിലെ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പരാതികള്‍ ഗൗരവമായി പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.പൊലീസ് സേന തിരുത്തി മുന്നോട്ട് പോകുമെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു.
കുന്നംകുളം, പീച്ചി കസ്റ്റഡി മര്‍ദനങ്ങളില്‍ ശക്തമായ മറുപടിയുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞു. ഓരോ സംഭവങ്ങളും സൂക്ഷ്മമായി തന്നെ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൃത്യമായ ആശയവിനിമയം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്ന കര്‍ശന നടപടി ഉണ്ടാകുമെന്നു റവാഡ ചന്ദ്രശേഖര്‍ ഉറപ്പുനല്‍കി. നിയമവശങ്ങള്‍ കൂടി പരിശോധിച്ചു വേണം നടപടി എടുക്കാനെന്നതിനാലാണ് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളോട് ഉള്ള പെരുമാറ്റത്തില്‍ പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കുമെന്നും റവാഡ ചന്ദ്രശേഖര്‍ കൂട്ടിച്ചേർത്തു.