
ന്യൂഡൽഹി: കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന രാഷ്ട്രീയ പാർട്ടിയായി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചു. (Kerala Congress)
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥിയായി അഡ്വ.കെ. ഫ്രാൻസിസ് ജോർജ് വിജയിച്ചതിനെ തുടർന്നാണ് ഇലക്ഷൻ കമ്മീഷൻ അംഗീകാരം നൽകിയത്. ഇതോടെ പാർട്ടിയുടെ ചിഹ്നം സംബന്ധിച്ചും തീരുമാനം ഉണ്ടാവും.