തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ക്രിസ്ത്യന്‍ – മുസ്ലീം മത വിഭാഗങ്ങളില്‍ നിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. ക്രിസ്ത്യന്‍ -മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാക്കി ഈ സംഗമത്തെ മാറ്റാനാണ് നീക്കമെന്ന് റിപ്പോർട്ടുകൾ.
അതേസമയം, കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഈ മാസം 20-ന് ആഗോള അയ്യപ്പ സംഗമം നടത്താന്‍ ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. പമ്പ നദിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം, കണക്കുകള്‍ സുതാര്യമായിരിക്കണം എന്നും ഹൈക്കോടതി. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച് അയ്യപ്പ സംഗമം നടത്തുമെന്ന് ദേവസ്വം മന്ത്രിയും പ്രസിഡണ്ടും വ്യക്തമാക്കി.