കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് തുടക്കമിട്ട് സംസ്ഥാന സർക്കാർ

കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Published on

തിരുവനന്തപുരം: കാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിന് ആരംഭംകുറിച്ച് ആരോഗ്യ വകുപ്പ്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യം-ആനന്ദം- അകറ്റാം കാൻസറിനെ എന്ന പേരിലാണ് ക്യാമ്പയിൻ നടക്കുക. മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പയിന്റെ ഗുഡ് വിൽ അംബാസിഡർ മഞ്ജു വാര്യർ ഉൾപ്പടെയുള്ള ആളുകൾ പങ്കെടുത്തു.

കാൻസർ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനത്തിലൂടെ സ്വയം നാശം വരുത്തി വെക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 855 ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന നടക്കും. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ക്യാമ്പുകൾ സംഘടിപ്പിക്കും.

Related Stories

No stories found.
Times Kerala
timeskerala.com