
തിരുവനന്തപുരം: വിഷുവിന് മുന്നോടിയായി ക്ഷേമ പെൻഷന്റെ ഒരു ഗഡു കൂടി അനുവദിച്ചു.ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അടുത്ത ആഴ്ച പെൻഷൻ വിതരണം ആരംഭിക്കും.62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം പെൻഷൻ തുക ലഭിക്കുന്നത്.26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.