
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൻ്റെ ഭാഗമായി മൂല്യങ്ങൾ ഉൾക്കൊണ്ട് വരാനിരിക്കുന്ന തദ്ദേശ സ്ഥാപന പൊതുതെരഞ്ഞെടുപ്പിൽ മുഴുവൻ പേരും വോട്ട് ചെയ്തതായി ഉറപ്പ് വരുത്താൻ പരിശ്രമിക്കാമെന്ന് പറഞ്ഞ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ.(State Election Commissioner about local elections)
അർഹരായ മുഴുവൻ പൗരനറെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും, പട്ടികയിലുള്ള എല്ലാവരും വോട്ടു ചെയ്തുവെന്ന് ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ ആണ്.
അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് അങ്കണത്തിലെ റിപ്പബ്ലിക് ദിന ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ദേശീയ പതാക ഉയർത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷണറാണ്.