തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ എല്ലാ വാട്സ്ആപ്പ് ഗ്രൂപ്പുകളും ഹാക്ക് ചെയ്തതായി വിവരം(WhatsApp). സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ ഫോൺ നമ്പർ ഉൾപ്പെടുന്ന വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഈ നമ്പർ ഉപയോഗിച്ചാണ് നിലവിൽ ദുരന്ത നിവാരണവുമായി ബന്ധപ്പട്ട മെസേജസുകൾ അയക്കുന്നത്. എന്നാൽ നിലവിൽ മെസ്സേജുകൾ അയക്കുവാനോ സ്വീകരിക്കുവാനോ കഴിയാത്ത അവസ്ഥയാണുള്ളത്. രാവിലെ 10 മണിക്കാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തത്. പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചതായും പോസ്റ്റ് പറയുന്നു.