കേരളീയ എഐ സ്റ്റാര്‍ട്ടപ്പ് കമ്പനി ഗ്രീന്‍ഫിയില്‍ 2 മില്യണ്‍ ഡോളര്‍ (18 കോടി) സീഡ് ഫണ്ട് നിക്ഷേപം | Greenfi

സിംഗപ്പൂര്‍, മിഡ്ല്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സീനിയര്‍ ബാങ്കിംഗ് പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെയാണ് നിക്ഷപേം
Greenfi
Updated on

കൊച്ചി: പത്തനാപുരം ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് ഗ്രീന്‍ഫിയില്‍ ബംഗളൂരു ആസ്ഥാനമായ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ കമ്പനിയായ ട്രാന്‍സിഷന്‍ വിസി 2 മില്യ ഡോളര്‍ (ഏകദേശം 18 കോടി രൂപ) സീഡ് ഫണ്ടായി നിക്ഷേപിച്ചു. സിംഗപ്പൂര്‍, മിഡ്ല്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള സീനിയര്‍ ബാങ്കിംഗ് പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെയാണ് നിക്ഷപേം. എഐ അധിഷ്ഠിത ഇഎസ്ജി (എന്‍വയോണ്‍മെന്റല്‍ സോഷ്യല്‍ ഗവണന്‍സ്) റിസ്‌ക് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോം സേവനരംഗത്താണ് ഗ്രീന്‍ഫിയുടെ പ്രവര്‍ത്തനം. കമ്പനിയുടെ ആഗോള വികസനം, കൂടുതല്‍ എഐ സേവനങ്ങളുടെ വികസനം, മികച്ച വളര്‍ച്ച കാണിക്കുന്ന യുഎസ്, യൂറോപ്പ്, ദക്ഷിണ പൂര്‍വേഷ്യ, മിഡ്ല്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വ്യാപനം എന്നിവയ്ക്കായാണ് നിക്ഷേപം ഉപയോഗപ്പെടുത്തുകയെന്ന് ഗ്രീന്‍ഫി സ്ഥാപകന്‍ ബരുണ്‍ ചന്ദ്രന്‍ പറഞ്ഞു. (Greenfi)

സങ്കീര്‍ണമായ ഇഎസ്ജി ജാഗ്രത, എമിഷന്‍സ് റിപ്പോര്‍ട്ടംഗ്, ഉപയോക്തൃ, പോര്‍ട്‌ഫോളിയോസ്, സപ്ലയര്‍, ഇടപാട് തലങ്ങളിലെ സുസ്ഥിര പ്രവര്‍ത്തന ട്രാക്കിംഗ് എന്നി ഓട്ടോമേറ്റ് ചെയ്യുന്നതിന് ആധുനിക എഐ ഏജന്റുകളുടേയും ലാര്‍ജ് ലാംഗ്വേജ് മോഡലുകളേയും ഉപയോഗപ്പെടുത്തുന്ന സംയോജിത പ്ലാറ്റ്‌ഫോം സേവന രംഗത്താണ് ഗ്രീന്‍ഫിയുടെ പ്രവര്‍ത്തനം. മനുഷ്യശേഷി ഉപയോഗിച്ചു ചെയ്താല്‍ ആഴ്ചകളെടുക്കുന്നതും പിശകുകള്‍ സംഭവിക്കാവുന്നതുമായ ജോലികള്‍ വന്‍തോതിലും കൃത്യമായും സുത്യാര്യമായും മിനിറ്റുകള്‍ക്കുള്ളിലും ഇതുപയോഗിച്ച് പൂര്‍ത്തിയാക്കാം.

സിംഗപ്പൂര്‍, ഇന്ത്യ, യൂറോപ്പ്, മിഡ്ല്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ നിരവധി ഫിനാന്‍സ് കമ്പനികള്‍ക്കു വേണ്ടി അവരുടെ അളക്കാവുന്ന സുസ്ഥിര സ്വാധീനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കമ്പനി വന്‍മുന്നേറ്റം നടത്തിക്കഴിഞ്ഞു. നിര്‍ബന്ധിത കംപ്ലയന്‍സ് മോണിട്ടറിംഗ് രംഗത്ത് 70% ചെലവുചുരുക്കല്‍ സാധ്യമാക്കാന്‍ സിംഗപ്പൂരിലെ യുണൈറ്റഡ് ഓവര്‍സീസ് ബാങ്കും അനുബന്ധസ്ഥാപനങ്ങളുമായുള്ള ഗ്രീന്‍ഫിയുടെ പങ്കാളിത്തം വഴി തുറന്നു.

സിംഗപ്പൂരിലെ മറ്റൊരു ബാങ്കിനു വേണ്ടി അഞ്ച് രാജ്യങ്ങളിലായുള്ള 50,000ത്തിലേറെ ബിസിനസ് ഉപയോക്താക്കളുടെ ഇആര്‍ക്യു, ഇപി, ആര്‍എഫ്, ഇഎസ്ജി റിപ്പോര്‍ട്ടിംഗ് ഓട്ടോമേറ്റ് ചെയ്യാനും പരിസ്ഥിതി റിസ്‌ക് അസസ്സ്‌മെന്റ് ഡിജിറ്റൈസ് ചെയ്യാനും ഗ്രീന്‍ഫിക്ക് സാധിച്ചു. ഡേറ്റാ കൃത്യതയും കംപ്ലയന്‍സ് കാര്യക്ഷമതയും വിഭവശേഷിയുടെ മികച്ച ഉപയോഗവും ഉറപ്പുവരുത്തിക്കൊണ്ടായിരുന്നു ഇത്.

ഇഎസ്ജി ഡേറ്റാസെറ്റുകളില്‍ നിന്ന് പ്രവര്‍ത്തനോന്മുഖമായ ഉള്‍ക്കാഴ്ച ലഭ്യമാക്കുക, വെരിഫൈ ചെയ്യാവുന്ന ഓഡിറ്റ് വിവരങ്ങള്‍ സൃഷ്ടിക്കുക, വര്‍ക്ക്ഫ്‌ളോ മെച്ചപ്പെടുത്തുക, സമ്പൂര്‍ണ കംപ്ലയന്‍സ് ലഭ്യമാക്കുക തുടങ്ങിയവ ഉറപ്പുവരുത്തുന്ന എഐ ഏജന്റുകളാണ് തങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് ബരുണ്‍ ചന്ദ്രന്‍ പറഞ്ഞു. 12 അംഗ ടീം ആവശ്യമായിരുന്ന വര്‍ക്ക്‌ഫോളോകള്‍ വരെ ഞങ്ങള്‍ ഓട്ടോമേറ്റ് ചെയ്തു. ഇതൊരു തുടക്കം മാത്രമാണ്, 2026ല്‍ ഇതിലും വലിയ പദ്ധതികളാണ് ഞങ്ങള്‍ക്കുള്ളത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ആഗോള ഇഎസ്ജി സോഫ്റ്റ് വെയര്‍ വിപണി 5 ബില്യണ്‍ ഡോളറിനു മുകളിലെത്തിയിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നടപ്പുവര്‍ഷം ബിസനസ്സില്‍ വന്‍കുതിപ്പാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷത്തിനകം ടേണോവര്‍ 100 കോടി കടത്താനും ലക്ഷ്യമിടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com