കാപ്പി കര്‍ഷകര്‍ക്ക് പിന്തുണയുമായി സ്റ്റാര്‍ബക്സ് | Starbucks

കേരളത്തിന് പുറമെ, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, എന്നീ പ്രധാന കാപ്പി കൃഷി സംസ്ഥാനങ്ങളിലെ കര്‍ഷകരെ സ്റ്റാര്‍ബക്സ് ആഗോള ശൃംഖലയുമായി ഇത് ബന്ധിപ്പിക്കും
Starbucks

കൊച്ചി- കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഫാര്‍മര്‍ സപ്പോര്‍ട്ട് പാര്‍ട്ട്ണര്‍ഷിപ്പ് (എഫ് എസ് പി) പ്രഖ്യാപിച്ച് സ്റ്റാര്‍ബക്സ് കോഫി കമ്പനി. ടാറ്റ സ്റ്റാര്‍ബക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് 2030ഓടെ 10,000 കാപ്പി കര്‍ഷകര്‍ക്കരുടെ ശാക്തീകരണമാണ് ലക്ഷ്യം. (Starbucks)

കേരളത്തിന് പുറമെ, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, എന്നീ പ്രധാന കാപ്പി കൃഷി സംസ്ഥാനങ്ങളിലെ കര്‍ഷകരെ സ്റ്റാര്‍ബക്സ് ആഗോള ശൃംഖലയുമായി ഇത് ബന്ധിപ്പിക്കും. ഇന്ത്യയിലെ കാപ്പി കര്‍ഷകരുമായി ചേര്‍ന്ന് മോഡല്‍ ഫാമുകള്‍ സ്ഥാപിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കാപ്പി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, കാര്‍ഷിക ലാഭം വര്‍ദ്ധിപ്പിക്കുക, കാലാവസ്ഥാ പ്രതിരോധം വളര്‍ത്തുക തുടങ്ങിയ സ്റ്റാര്‍ബക്സിന്റെ പ്രതിബദ്ധതകളിലൂന്നിയുള്ള പദ്ധതികള്‍ എഫ് എസ് പി വികസിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടാറ്റ സ്റ്റാര്‍ബക്സ് ഉയര്‍ന്ന വിളവ് നല്‍കുന്ന 10 ലക്ഷം അറബിക്ക തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.

സ്റ്റാര്‍ബക്സിന്റെ ആഗോള കാര്‍ഷിക ശാസ്ത്ര വൈദഗ്ധ്യം ടാറ്റയുമായി സംയോജിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ടാറ്റ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ എംഡിയും സിഇഒയുമായ സുനില്‍ ഡിസൂസ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com