‘Know Your Policy’ അവതരിപ്പിച്ചു സ്റ്റാര്‍ ഹെല്‍ത്ത്
കൊച്ചി: രാജ്യത്തെ മുന്‍നിര റീട്ടെയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് സേവനദാതാക്കളായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷൂറന്‍സ് കമ്പനി തങ്ങളുടെ മൊബൈല്‍ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ഷൂറന്‍സിനെ കുറിച്ചു ലളിതമായി മനസിലാക്കാന്‍ സഹായിക്കുന്ന പുതിയ വിഭാഗം ‘Know Your Policy’ അവതരിപ്പിച്ചു.
ഐആര്‍ഡിഎ നിഷ്കര്‍ഷിക്കുന്നത് അനുസരിച്ചുള്ള കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ്, വിപുലമായ ഉപഭോക്തൃ സംരക്ഷണ സംവിധാനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് അവതരിപ്പിക്കുന്നത്. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്‍റെ മൊബൈല്‍ ആപ്പില്‍ ലഭ്യമായ ഇതിലൂടെ പോളിസി വിവരങ്ങള്‍ ലളിതമായ ഭാഷയില്‍ മനസിലാക്കാനാവും. ഒഴിവാക്കലുകള്‍, കാത്തിരിപ്പു കാലം തുടങ്ങിയവയും ഇതിലുണ്ടാകും. പോളിസി വ്യവസ്ഥകളും നിബന്ധനകളും മനസിലാക്കാന്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുന്നു എന്ന പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
ഇന്‍ഷൂറന്‍സ് പദങ്ങള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹാര്‍ദ്ദമാക്കാനുള്ള തങ്ങളുടെ നീക്കങ്ങളുടെ ഭാഗമായാണിതെന്ന് സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷൂറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു. നിയന്ത്രണ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്നതിനും കൂടുതലായുള്ള സേവനങ്ങളാണു തങ്ങള്‍ നല്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.