കോട്ടയം : എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ച് ഒരു കുടുബത്തിലെ നാല് പേർ അംഗത്വം രാജിവച്ചു. ചങ്ങനാശ്ശേരിയിലാണ് സംഭവം. (Stance change of NSS)
പുഴവാതിലെ ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ, ഗൗരി ഗോപൻ എന്നിവരാണ് എൻ എസ് എസ് അംഗത്വം രാജിവച്ചത്.
ശബരിമല വിഷയത്തിലുള്ള സുകുമാരൻ നായരുടെ നിലപാട് മാറ്റമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. ഇവർ എൻ എസ് എസ് കരയോഗം 253ലെ അംഗങ്ങളാണ്.