ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു |stale food seized

കമ്മാളം റെസ്റ്റോറിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
stale food seized
Published on

തിരുവനന്തപുരം : നെടുമങ്ങാട് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നെടുമങ്ങാട് പഴകുറ്റിക്ക് സമീപത്തെ കമ്മാളം റെസ്റ്റോറിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

പരിശോധനയിൽ ഹോട്ടലിൽ നിന്നും പഴകിയ ചിക്കൻ, ബീഫ്, തലേ ദിവസത്തെ അവിയൽ, തോരൻ, തുടങ്ങിയ വിഭവങ്ങൾ പിടിച്ചെടുത്തു.

റെസ്സ്റ്റോറന്‍റിലെ മാലിന്യം കിള്ളിയാറിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി.കട താൽക്കാലികമായി പൂട്ടാൻ ഉടമയ്ക്ക് നോട്ടീസ് നൽകുകയും 25000 രൂപ പിഴയും ചുമത്തുകയും ചെയ്‌തു.

Related Stories

No stories found.
Times Kerala
timeskerala.com