

കോഴിക്കോട്: ലിങ്ക് റോഡിൽ പുലർച്ചെ നടന്ന കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വട്ടാംപൊയിൽ സ്വദേശി ബജീഷിനാണ് (32) കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Stabbing incident in Kozhikode, Youth injured)
പുലർച്ചെ ഏകദേശം 2 മണിയോടെയാണ് സംഭവം. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കുത്തേറ്റ ബജീഷും മദ്യപിച്ചിരുന്നതിനാൽ ഇയാളിൽ നിന്ന് പോലീസിന് ഉടൻ മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. അതിനാൽ തർക്കത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നോ ഒപ്പമുണ്ടായിരുന്നയാൾ ആരാണെന്നോ വ്യക്തമായിട്ടില്ല.
ബജീഷിനെ സർജറിക്ക് വിധേയനാക്കിയ ശേഷം മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. നാട്ടുകാരാണ് പരിക്കേറ്റ ബജീഷിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.