എസ്.റ്റി അനിമേറ്റര്‍, അനിമേറ്റര്‍ കോ ഓര്‍ഡിനേറ്റർ ഒഴിവുകൾ

എസ്.റ്റി അനിമേറ്റര്‍, അനിമേറ്റര്‍ കോ ഓര്‍ഡിനേറ്റർ ഒഴിവുകൾ
Published on

കുടുംബശ്രീ ആലപ്പുഴ പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി എസ്. റ്റി അനിമേറ്റര്‍, അനിമേറ്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍

പെട്ട അയല്‍ക്കൂട്ട അംഗം, കുടുംബാംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗം എന്നിവർക്കാണ് അപേക്ഷിക്കാവുന്നത്.

അനിമേറ്റര്‍ കോ ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവും, അനി

മേറ്ററുടെ രണ്ട് ഒഴിവും ആണുള്ളത്. അനിമേറ്റര്‍ കോ ഓര്‍ഡിനേറ്ററുടെ യോഗ്യത ബിരുദം, അനിമേറ്ററുടെ യോഗ്യത പത്താം ക്ലാസ്. പ്രായപരിധി 18 വയസ്സിനും 45 വയസ്സിനും ഇടയില്‍. വെള്ള പേപ്പറില്‍ അപേക്ഷ, ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ

സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സി ഡി എസ്

ഓഫീസില്‍ നിന്നും അയല്‍ക്കൂട്ട അംഗത്വം, കുടുംബാംഗം, ഓക്‌സിലറി അംഗത്വം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എന്നിവ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലപ്പുഴ, പിന്‍-688001 എന്ന വിലാസത്തില്‍ ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച്

മണിക്ക് മുമ്പ് ലഭിക്കണം. ഫോൺ: 0477-2254104.

Related Stories

No stories found.
Times Kerala
timeskerala.com