തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മേയ് ഒൻപതിന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. മൂല്യനിർണയം പൂർത്തിയായെന്നും ടാബുലേഷൻ ഉൾപ്പെടെയുള്ള നടപടികൾ മാത്രമേ ബാക്കിയുള്ളുവെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചശേഷം അടുത്തദിവസങ്ങളിൽ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കും.എസ്എസ്എൽസി മൂല്യനിർണയത്തിന് 72 കേന്ദ്രീകൃത ക്യാമ്പുകളാണ് ഒരുക്കിയിരുന്നത്.