
കൊച്ചി: ഗോവയില്‍ മുസ്‍ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുവെന്നുമുളള വിവാദ പരാമർശവുമായി ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള വിവാദ പരാമർശം നടത്തിയത്. പരാമർശം വിവാദമായതോടെ വിശദീകരണവുമായി ശ്രീധരന്‍ പിള്ള രംഗത്തെത്തി. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മതങ്ങളെ എടുത്തു പറഞ്ഞത് ആ പശ്ചാത്തലം വ്യക്തമാക്കാനാണെന്നും അദ്ദേഹം പറഞ്ഞു. ആനുപാതികമല്ലാത്ത വളര്‍ച്ചയില്‍ ചർച്ച ഉണ്ടാകണമെന്നും ശ്രീധരൻപിള്ള വിശദികരിച്ചു.