Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKeralaസംസ്കൃത സർവ്വകലാശാലയിൽ ശ്രീശങ്കര കപ്പിന് തുടക്കമായി

സംസ്കൃത സർവ്വകലാശാലയിൽ ശ്രീശങ്കര കപ്പിന് തുടക്കമായി

🎙️ Latest Podcast

ശ്രീശങ്കരാചര്യ സംസ്‌കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ കായിക പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീശങ്കര കപ്പിന് വേണ്ടിയുള്ള ഓൾ കേരള ഇന്റർ കോളേജിയറ്റ് വോളിബോൾ ടൂർണമെന്റിന്റെ ആദ്യ ദിനത്തിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആദ്യ മത്സരത്തിൽ സെന്റ് ജോർജ് കോളേജ്, അരുവിത്തറയും സെന്റ് ജോസഫ് കോളേജ്, മൂലമറ്റവും ഏറ്റുമുട്ടി. അഞ്ച് സെറ്റ് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ 25-16, 18-25, 25-16, 26-28&19-17 എന്ന സ്കോറിൽ സെന്റ് ജോർജ് കോളേജ്, അരുവിത്തറ സെമി ഫൈനൽ പോരാട്ടത്തിലേക്ക് പ്രവേശിച്ചു. നാളെ രാവിലെ 7മണിക്ക് നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ സെന്റ് തോമസ് കോളേജ്, പാലയും സെന്റ് സ്റ്റീഫൻ കോളേജ്, പത്തനാപുരവും തമ്മിലുള്ള മൂന്നാം ക്വാർട്ടർ ഫൈനലിൽ വിജയിക്കുന്ന ടീമുമായി ഏറ്റുമുട്ടും. ഇന്ന് നടന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സി. എം. എസ്. കോളേജ്, കോട്ടയവും ഡിസ്റ്റ് അങ്കമാലിയും തമ്മിൽ ഏറ്റുമുട്ടി. മത്സരം എതിരില്ലാതെ മൂന്നു സെറ്റിൽ 25-20, 29-27 & 25-22 എന്ന സ്കോർ നിലയിൽ ഡിസ്റ്റ് അങ്കമാലി സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇന്ന് നടക്കുന്ന നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ശ്രീശങ്കരാചര്യ യൂണിവേഴ്സിറ്റിയും ഫിസാറ്റ് അങ്കമാലിയും തമ്മിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയികളാവും ഡിസ്റ്റ് അങ്കമാലിയുടെ സെമി ഫൈനലിലെ എതിരാളികൾ. ഇന്ന് (ഫെബ്രു. 20) ഉച്ചകഴിഞ്ഞ് മൂന്നിന് കാലടി മുഖ്യ കാമ്പസിൽ ഫൈനൽ മത്സരം നടക്കും.

വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കായിക പഠന വിഭാഗം മേധാവി ഡോ. ദിനു എം. ആർ. അധ്യക്ഷനായിരുന്നു. സിൻഡിക്കേറ്റ് അംഗം അഡ്വ. കെ. എസ്. അരുൺകുമാർ, ആമോസ് ജോസഫ്, അജിത് ആർ. എന്നിവർ പ്രസംഗിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.