പത്തനംതിട്ട : പന്തളത്ത് ഹൈന്ദവ സംഘടനകള്‍ നടത്തിയ ശബരിമല സംരക്ഷണ സംഗമത്തില്‍ വിദ്വേഷ പരാമര്‍ശവുമായി ശ്രീരാമദാസ മിഷന് അധ്യക്ഷന്‍ ശാന്താനന്ദ മഹര്‍ഷി. വാപുരന് എന്ന് പറയുന്നത് ഇല്ലാപോലും. 25-30 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ശബരിമലയില്‍ വെച്ചിരിക്കുന്നത് വാവരെയാണ്.
വാവര്‍ക്ക് ശബരിമലയുമായും അയ്യപ്പനുമായും പുലബന്ധം പോലും ഇല്ല. ആ വാവര് മുസ്ലിം ആക്രമണകാരിയാണ്. അയ്യപ്പനെ ആക്രമിച്ച് യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ വന്ന തീവ്രവാദിയാണ്. അയാള്‍ പൂജ്യനല്ല. പൂജിക്കപ്പെടേണ്ടത് വാപുരനാണ്', ശാന്താനന്ദ മഹര്‍ഷി പറഞ്ഞു.
അതേ സമയം, ദൈവമില്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയെക്കുറിച്ച് ക്ലാസെടുക്കുകയാണെന്ന് തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈ വിമർശിച്ചു. ബിജെപിയുടെ നേതൃത്വത്തിൽ പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ അണ്ണാമലൈയുടെ പരാമർശം.
ആഗോള അയ്യപ്പ സംഗമത്തിന് കേരള സർക്കാർ ആരെക്ഷണിച്ചു എന്നതാണ് കാണേണ്ടത്. സനാതന ധർമ്മത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നതുകണ്ട് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നു.എങ്ങനെയുള്ളവർ നരകത്തിൽ പോകുമെന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. അതിന് യോഗ്യതയുള്ള ആളാണ് പിണറായി വിജയൻ. ഗീതയിലെ ആ ഭാഗം കൂടി അദ്ദേഹം പഠിക്കണമെന്നും അണ്ണാമലൈ പറഞ്ഞു.