
തിരുവനന്തപുരം : ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിഗൂഢമായ ബി നിലവറ തുറക്കുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്ന് പറഞ്ഞ് ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി കരമന ജയൻ. (Sree Padmanabhaswamy Temple B Vault opening)
ദൈവചൈതന്യമുള്ള ബി നിലവാര തുറക്കുന്നത് ആചാരവിരുദ്ധം ആണെന്നാണ് അദ്ദേഹം പറഞ്ഞത്. ചില തൽപ്പര കക്ഷികളാണ് അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എന്നും, നിലവറ പെട്ടെന്ന് തുറക്കാൻ സാധിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാർ പ്രതിനിധി വിഷയം ഉന്നയിച്ചതിൽ അദ്ദേഹം പ്രതിഷേധം അറിയിച്ചു.