തിരുവനന്തപുരം : കായിക മന്ത്രി വി അബ്ദുറഹിമാൻ ഫുട്‍ബോൾ ഇതിഹാസം ലിയോണൽ മെസിയെ ക്ഷണിക്കാനെന്ന പേരിൽ നടത്തിയ സ്‌പെയിൻ യാത്രയ്ക്ക് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപയെന്ന് വിവരം. ഇത് 2024 സെപ്റ്റംബറിൽ നടത്തിയ യാത്രയ്ക്കാണ്. (Sports minister's Spain visit)
വിവരാവകാശ രേഖയിലാണ് ഇക്കാര്യമുള്ളത്. കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും മന്ത്രിക്കൊപ്പം സ്‌പെയിൻ സന്ദർശനം നടത്തിയിരുന്നു.
മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപ പോലും ചിലവില്ല എന്ന മന്ത്രിയുടെ വാദമാണ് ഇവിടെ തകർന്നടിഞ്ഞത്.