
തിരുവനന്തപുരം : കായിക മന്ത്രി വി അബ്ദുറഹിമാൻ്റെ ഓഫീസ് അസിസ്റ്റൻ്റ് മരിച്ച നിലയിൽ. ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വയനാട് സ്വദേശി ബിജുവിനെയാണ്. (Sports minister's office staff found dead )
ഭാര്യക്കൊപ്പമാണ് അദ്ദേഹം താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിലേക്ക് പോയി. ഇന്ന് രാവിലെ ഓഫീസിൽ എത്താതിരുന്നതിനാൽ സുഹൃത്തുക്കൾ ഫോണിൽ വിളിക്കുകയും പിന്നാലെ ഭാര്യ ഫോണിൽ വിളിക്കുകയും ചെയ്തു.
എന്നിട്ടും ഫോൺ എടുക്കാതെ വന്നതോടെയാണ് താമസസ്ഥലത്ത് പരിശോധന നടത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.