കായികമേള; തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി |sports meet

എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
holiday
Published on

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന ദിവസമായ നാളെ ഉച്ചയ്ക്കു ശേഷം ജില്ലയിലെ എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എട്ടുദിവസം തലസ്ഥാന ന​ഗരം സാക്ഷ്യം വഹിച്ച കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് നാളെ വൈകുന്നേരമാണ് പരിസമാപ്തി. വൈകുന്നേരം നാലിന് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കറാണ് മുഖ്യാതിഥി.

അവസാന ദിവസത്തെ പതിനാറ് ഫൈനലുകൾ ശേഷിക്കേ 190 പോയിന്‍റുമായി നിലവിലെ ചാന്പ്യൻമാരായ മലപ്പുറമാണ് ഒന്നാംസ്ഥാനത്ത്. 167 പോയിന്‍റുമായി പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ മലപ്പുറം ഐഡിയൽ കടകശേരിയും ഓവറോൾ ചാന്പ്യൻഷിപ്പിൽ തിരുവനന്തപുരവും കിരീടം ഉറപ്പിച്ചു. 400 മീറ്റ‍ർ ഫൈനലുകളും 4X100 മീറ്റർ റിലേയുമാണ് അവസാന ദിവസത്തെ പ്രധാന മത്സരങ്ങൾ.

Related Stories

No stories found.
Times Kerala
timeskerala.com