തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ ഹോസ്റ്റലുകളുടെ മെസ് ചാർജ്ജായി 5 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ഈ സാമ്പത്തികവർഷം ഹോസ്റ്റലുകൾക്കുള്ള മെസ് ചാർജായി അനുവദിച്ച ആകെ തുക 17.09 കോടിയായി. സ്പോർട്സ് കൗൺസിലിനു കീഴിൽ സ്കൂൾ, കോളേജ് തലങ്ങളിലായി 122 സ്പോർട്സ് ഹോസ്റ്റലുകളാണുള്ളത്.