ചെന്നൈ: ലോകകപ്പ് ജേതാക്കളായ അർജൻ്റീനൻ ഫുട്ബോൾ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ലെന്ന് സ്പോൺസർ സ്ഥിരീകരിച്ചു. നവംബർ മാസത്തിൽ അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ (എ.എഫ്.എ.) ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.
മത്സരം റദ്ദാക്കിയ സംഭവത്തിൽ എ.എഫ്.എ. ഭാരവാഹികൾ കേരളത്തെ പഴിചാരുന്നതായി അർജൻ്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നിശ്ചിത സമയത്തിനുള്ളിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും, കേരളം മത്സരത്തിന് സജ്ജമല്ലെന്നും എ.എഫ്.എ. ഭാരവാഹികളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, നവംബർ 17-ന് അർജൻ്റീന കൊച്ചിയിൽ കളിക്കുമെന്നായിരുന്നു സംസ്ഥാന സർക്കാരും സ്പോൺസറും പ്രഖ്യാപിച്ചിരുന്നത്. ലോകമെമ്പാടുമുള്ള ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഒരു മത്സരമാണ് ഇതോടെ റദ്ദായിരിക്കുന്നത്.