പാലക്കാട്: ചിറ്റൂരിൽ 1260 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവിനെ കേസിൽ പ്രതി ചേർത്തു. സിപിഎം പെരുമാട്ടി ലോക്കൽ സെക്രട്ടറി ഹരിദാസനെയാണ് കേസിൽ പ്രതി ചേർത്തത്. നിലവിൽ ഹരിദാസൻ ഒളിവിലാണെന്നും ഇയാൾക്കുവേണ്ടി അന്വേഷണം ശക്തമാക്കിയതായും പോലീസ് അറിയിച്ചു.(Spirit case, Accused CPM local secretary absconding)
കഴിഞ്ഞ ദിവസമാണ് മീനാക്ഷിപുരം സർക്കാർപതിയിൽ കണ്ണയ്യൻ്റെ വീട്ടിൽ നിന്ന് പോലീസ് വൻതോതിൽ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തിൽ കണ്ണയ്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണയ്യനെ ചോദ്യം ചെയ്തപ്പോഴാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചത്.
ലോക്കൽ സെക്രട്ടറി ഹരിദാസനും ഉദയനും ചേർന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് കണ്ണയ്യൻ പോലീസിന് നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഹരിദാസനെ കേസിൽ പ്രതിചേർത്തത്.