ഏലം ലേല നിയമ ലംഘനത്തിൽ കൊകൊ സ്‌പൈസസിന്‍റെ ഏലം ഇ-ലേല ലൈസൻസ് റദ്ദാക്കുമെന്ന് 
സ്‌പൈസസ് ബോർഡ്

ഏലം ലേല നിയമ ലംഘനത്തിൽ കൊകൊ സ്‌പൈസസിന്‍റെ ഏലം ഇ-ലേല ലൈസൻസ് റദ്ദാക്കുമെന്ന് സ്‌പൈസസ് ബോർഡ്

Published on

കൊച്ചി: തുടർച്ചയായ മുന്നറിയിപ്പുകള്‍ക്ക് ശേഷവും 1987 ലെ ഏലം (മാർക്കറ്റിംഗ് & ലൈസൻസിംഗ്) ചട്ടങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൊകൊ സ്പൈസസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ (രജിസ്ട്രേഷൻ നമ്പർ 50013) ഏലം ഇ-ലേല ലൈസൻസ് റദ്ദാക്കാൻ സ്പൈസസ് ബോർഡ് തീരുമാനിച്ചു. 2023 മുതൽ മൂന്ന് വർഷത്തേക്ക് നൽകിയ ലൈസൻസാണ് റദ്ദാക്കുക.

കൊകൊ സ്‌പൈസസിന്‍റെ നടപടികൾ ഏലത്തിന്‍റെ നിയമാനുസൃത വ്യാപാരത്തിന് തടസമുണ്ടാക്കിയതായും ഏലം കർഷകരെ ദോഷകരമായി ബാധിച്ചതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

കൊകൊ സ്‌പൈസസിൽനിന്ന് കുടിശ്ശിക ലഭിക്കാനുള്ള ഏലം കർഷകരും വ്യാപാരികളും 15 ദിവസത്തിനകം കുടിശ്ശികയുടെ വിശദവിവരങ്ങളും അനുബന്ധ രേഖകളും സഹിതം സ്‌പൈസസ് ബോർഡിന്‍റെ മാർക്കറ്റിംഗ് ഡയറക്ടർക്ക് രേഖാമൂലം പരാതി നല്‍കേണ്ടതാണ്. നിശ്ചിത സമയ പരിധിയ്ക്ക് ശേഷം ലഭിക്കുന്ന പരാതികള്‍ പരിഗണിക്കുന്നതല്ല.

നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പരാതികള്‍ ഒന്നും ലഭിക്കാതിരുന്നാല്‍ കൊകൊ സ്‌പൈസസിന്‍റെ ലൈസൻസ് റദ്ദാക്കുകയും കമ്പനിയുടെ ബാങ്ക് ഗ്യാരണ്ടി തിരികെ നൽകുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.indianspices.com/trade/trade-notifications.html

Times Kerala
timeskerala.com