
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി. ഇത് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനാത്താവളത്തിൽ നിന്നാണ് പറന്നുയരേണ്ടിയിരുന്നത്. (SpiceJet flight cancelled without further information in Kochi)
യാത്രക്കാർ പലരും ആകെ വലഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10.40ന് പുറപ്പെടേണ്ട വിമാനം റദ്ദാക്കിയത് മൂലം നൂറിലേറെ പേരുടെ യാത്ര തടസപ്പെട്ടു.
വൈകുന്നേരം മാത്രമേ ഇത് പുറപ്പെടുകയുള്ളൂ. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിശദീകരണം.