കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്താൻ പ്രസംഗ മത്സരം 23 ന്

കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്താൻ പ്രസംഗ മത്സരം 23 ന്

Published on

ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രധാനമന്ത്രിയെ കണ്ടെത്താൻ ജില്ലാ ശിശുക്ഷേമസമിതി നടത്തുന്ന വിദ്യാര്‍ഥികളുടെ പ്രസംഗമത്സരം 23 ന് ജവഹർ ബാലഭവനിൽ നടക്കും. എൽ.പി, യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാര്‍ഥികൾക്ക് മലയാളം, ഇംഗ്ലീഷ് വിഭാഗങ്ങളിലാണ് മത്സരം. മലയാളം എൽ.പി.വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വിദ്യാഥിയായിരിക്കും കുട്ടികളുടെ പ്രധാനമന്ത്രി. 2025-ലെ ശിശുദിനാഘോഷ സംഘാടക സമിതി 17 ന് കളക്ടറുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ ശിശുക്ഷേമ സമിതി യോഗത്തില്‍ വൈസ് പ്രസിഡൻ്റ് സി.ശ്രീലേഖ അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ നസീർ പുന്നക്കൽ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ, ട്രഷറർ കെ.പി. പ്രതാപൻ, ജോ.സെക്രട്ടറി കെ. നാസർ, ടി.എ. നവാസ് എന്നിവർ സംസാരിച്ചു.

Times Kerala
timeskerala.com