
മലയാളിക്ക് ഓണം എന്നാൽ പൂക്കളം, ഊഞ്ഞാൽ, കൊട്ടും പാട്ടും, പുലികളിയും പിന്നെ അടിപൊളി ഓണ സദ്യയും. എല്ലാകാര്യത്തിലും പുതുമ ആഗ്രഹിക്കുന്ന മലയാളി സദ്യ തയ്യാറാക്കുന്നതിലും പഴയ രീതികൾ കൈവിടാതെ എങ്ങനെ പുതുമ കൊണ്ടുവരാം എന്നാണ് ചിന്തിക്കുന്നത്. അതിന് ഉദാഹരണമാണ് ഓണവിഭവത്തിന് വ്യത്യസ്തമായ ഈ രുചിക്കൂട്ട്.
ചേരുവകൾ
പ്ലം – 4 എണ്ണം
ഉണക്ക മുന്തിരി – 10 എണ്ണം
തൈര് – 1/4 കപ്പ്
തേങ്ങ ചിരകിയത് – 1/4 കപ്പ്
പച്ചമുളക് –2 എണ്ണം
ജീരകം – 1/4 ടീസ്പൂൺ
കുരുമുളക് – 1/4 ടീസ്പൂൺ
മഞ്ഞൾപൊടി –1/2 ടീസ്പൂൺ
മുളകുപൊടി – 1/4 ടീസ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/4 ടീസ്പൂൺ
കറിവേപ്പില
വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
പ്ലം നന്നായി കഴുകി മുറിച്ചു വയ്ക്കുക.
ഒരു മൺചട്ടിയിൽ പ്ലം, ഉണക്ക മുന്തിരി ആവശ്യത്തിന് വെള്ളം, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക.
തേങ്ങ, പച്ചമുളക്, ജീരകം, കുരമുളക് എന്നിവ കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക.
പ്ലം വെന്തു കഴിഞ്ഞാൽ അതിലേക്ക് അരപ്പ് ചേർത്ത് നന്നായി ഇളക്കി തിളപ്പിക്കുക. ഇതിലേയ്ക്ക് കുറച്ച് പഞ്ചസാരയും ഇട്ട് തിളപ്പിച്ചു വറ്റിച്ചു എടുക്കാം. ശേഷം ഇതിലേക്ക് തൈര് ചേർത്ത് ചൂടാക്കി ഇറക്കാം.
ശേഷം കടുകും ഉലുവയും കറിവേപ്പിലയും വെളിച്ചണ്ണയിൽ താളിച്ച് ഒഴിച്ചാൽ പ്ലം പുളിശ്ശേരി റെഡി.