
മുളയരി ഉപയോഗിച്ച് ഏകദേശം 90 ഓളം വിഭവങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പായസം, പൊങ്കല്‍, ഉപ്പുമാവ് എന്നിവ കൂടാതെ മാംസ വിഭവങ്ങളിലും മുളയരി ഉപയോഗിക്കാറുണ്ട്. മുളയില്‍ നിന്നുണ്ടാകുന്ന പഴുത്ത പഴങ്ങളായ മുളയരി ആരോഗ്യഗുണങ്ങൾ സമ്പന്നമാണ്. മുളയരികൊണ്ട് പായസം തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങൾ
മുളയരി - 3 കപ്പ്
ശർക്കര - 1 കിലോ പാനിയാക്കിയത്
തേങ്ങാപാൽ - 5 കപ്പ്.
ഏലക്കായ - 6
നെയ്യ്
അണ്ടിപരിപ്പ്
മുന്തിരി
തേങ്ങ - നുറുക്കിയത്
തയ്യാറാക്കുന്ന വിധം:
മുളയരി 3 മണിക്കൂർ കുതിർത്ത് നന്നായി വേവിച്ചെടുക്കുക. അതിൽ ശർക്കര പാനി ഒഴിക്കുക. ഒന്ന് തിളച്ച് വന്നാൽ തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക. എന്നിട്ട് നന്നായി ഇളക്കുക. കുറുകിയ ശേഷം ഒന്നാം പാലും ഏലക്ക പൊടിയും ചേർത്ത് ചൂടാക്കി തീ ഓഫ് ചെയ്യുക.
നെയ്യിൽ തേങ്ങാ ചെറുതായി നുറുക്കിയതും അണ്ടിപരിപ്പും മുന്തിരിയും വറുത്ത് ചേർക്കുക