
രാജ്യത്തെ മുന്‍നിര സിഎന്‍സി മെഷീന്‍ നിര്‍മാതാക്കളായ ജ്യോതി സിഎന്‍സിയുമായി പങ്കാളിത്തത്തിലെത്തി കൊടാക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്. ഇതിലൂടെ രാജ്യത്തെ മെഷീന്‍ ടൂള്‍ ഇന്‍ഡസ്ട്രിയിലെ എംഎസ്എംഇകള്‍ക്ക് പ്രത്യേക സാമ്പത്തിക പിന്തുണ ലഭ്യമാകും. നൂതന സിഎന്‍സി മെഷിനറിയില്‍ നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എളുപ്പത്തിൽ മൂലധനം ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടാണ് ഈ പങ്കാളിത്തം നടപ്പിലാക്കുന്നത്. ഇതിലൂടെ ഡിജിറ്റലായി 3 കോടി രൂപ വരെ കൊടാക് മഹീന്ദ്ര ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
എംഎസ്എംഇകളെ അവയുടെ ഓരോ വളര്‍ച്ചാ ഘട്ടത്തിലും പിന്തുണയ്ക്കുന്നതിലുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ പങ്കാളിത്തത്തിലൂടെ പ്രതിഫലിക്കുന്നത്. ഇത്തരത്തില്‍ പ്രത്യേക സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്യുന്നതിലൂടെ നിര്‍മാതാക്കള്‍ക്ക് അവരുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുവാനും നൂതന സാങ്കേതികവിദ്യ സ്വീകരിക്കുവാനും ഉത്പാദനക്ഷമത ഉയര്‍ത്തുവാനും സാധിക്കുമെന്നതാണ് ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. - കൊടാക് മഹീന്ദ്ര ബാങ്ക് ബിസിനസ് ബാങ്കിംഗ്, എഫ്‌ളുവന്റ്, എന്‍ആര്‍ഐ വിഭാഗം തലവനും ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുമായി രോഹിത് ഭാസിന്‍ പറഞ്ഞു.
വന്‍കിട വാഹന നിര്‍മാതാക്കള്‍ക്കുള്ള ഒഇഎം വിതരണക്കാര്‍, പരിമിതമായ മെഷിനറിയില്‍ ചെറിയ തോതില്‍ മാത്രം പ്രവര്‍ത്തിച്ചുവരുന്ന ജോബ് വര്‍ക്കേഴ്‌സ് എന്നിവരടക്കമുള്ള എംഎസ്എംഇ മേഖലയിലുള്ളവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാം.
ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനായി കൊടാക് മഹീന്ദ്ര ബാങ്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. ഈ പദ്ധതിയിലൂടെ ഓരോ സംരംഭകര്‍ക്കും മാത്രമല്ല സഹായം ലഭിക്കുന്നത്, അതുവഴി രാജ്യത്തെ പ്രിസിഷന്‍ മാനുഫാക്ചറിംഗിന്റെ മൊത്ത ഇക്കോസിസ്റ്റത്തെയും അത് ശക്തിപ്പെടുത്തുകയാണ്. - ജ്യോതി സിഎന്‍സി ഓട്ടോമേഷന് ലി. സ്ഥാപകനും, ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുമായ പരക്രാംസിംഗ് ജി ജഡേജ പറഞ്ഞു.