ഓണസ്‌പെഷ്യൽ ചെറുപയർ പരിപ്പ് പായസം | Cherupayar Parippu Payasam

രുചിയും പോഷകസമൃദ്ധിയും ചേരുന്നൊരു ചെറുപയർ പരിപ്പ് പായസം
Image Credit: Google
Published on

ഓണത്തിന് രുചിയും പോഷകസമൃദ്ധിയും ചേരുന്നൊരു ചെറുപയർ പരിപ്പ് പായസം വളരെ എളുപ്പത്തിൽ ഉണ്ടാക്കാം.

ചേരുവകൾ

ചെറുപയർ പരിപ്പ് - അരക്കപ്പ്

ശർക്കര - 100 ഗ്രാം

തേങ്ങയുടെ ഒന്നാം പാൽ - അരക്കപ്പ്

രണ്ടാം പാൽ - 1 കപ്പ്

ഏലയ്ക്കാപ്പൊടി - അര ടീസ്പൂൺ

ജീരകപ്പൊടി - അര ടീസ്പൂൺ

തേങ്ങാക്കൊത്ത് - 2 ടേബിൾസ്പൂൺ

അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി - 2 ടേബിൾസ്പൂൺ

നെയ്യ് - 2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാനിലേക്കു നെയ്യൊഴിച്ചു ചൂടാക്കി തേങ്ങാക്കൊത്ത്, അണ്ടിപരിപ്പ്, മുന്തിരി എന്നിവ വറുത്തു മാറ്റുക.

ഇതേ നെയ്യിലേക്ക്, കഴുകി ഊറ്റി വെള്ളം കളഞ്ഞ പരിപ്പ് ചേർത്തു വറുത്തെടുക്കുക. ഇത് ഒരു കുക്കറിലേക്കിട്ടു വെള്ളം ഒഴിച്ച് വേവിക്കുക.

ശർക്കര, വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക.

വെന്ത പരിപ്പിലേക്കു ശർക്കര ഒഴിച്ച് നന്നായി ഇളക്കി കുറുക്കിയെടുക്കുക.

ഇതിലേക്കു രണ്ടാം പാൽ ഒഴിച്ച് വീണ്ടും കുറുക്കിയെടുക്കുക. ജീരകപ്പൊടി, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക. ശേഷം ഒന്നാം പാലൊഴിച്ചു ഇളക്കി ചൂടാകുമ്പോൾ ഇറക്കാം.

വറുത്ത അണ്ടിപ്പരിപ്പ്, മുന്തിരി, തേങ്ങാക്കൊത്ത് എന്നിവ ചേർത്തിളക്കി ചൂടോടെ വിളമ്പാം.

Related Stories

No stories found.
Times Kerala
timeskerala.com