ഓണസദ്യക്ക് മാറ്റ് കൂട്ടാൻ സ്‌പെഷ്യൽ പാൽക്കട്ടി പായസം | Paalkkatti Paayasam

പാൽക്കട്ടി അഥവാ പനീർ ആണ് ഈ പായസയസിന്റെ പ്രധാന ചേരുവ
Image Credit: Google
Published on

ഓണസദ്യ പൂർണമാകണമെങ്കിൽ പായസം കൂടിയേ തീരൂ. ഇത്തവണ ഓണത്തിന് ഒരു സ്‌പെഷ്യൽ പാൽക്കട്ടി പായസം തയ്യാറാക്കിയാലോ? പാൽക്കട്ടി അഥവാ പനീർ ആണ് ഈ പായസയസിന്റെ പ്രധാന ചേരുവ. പാലിന്റെ എല്ലാ ഗുണങ്ങളും ഈ പായസത്തിലൂടെ ലഭിക്കുമെന്നതിനാൽ ആരോഗ്യകരവുമാണ്. വളരെക്കുറച്ചു സമയം കൊണ്ടു കുറഞ്ഞ ചേരുവകൾ ചേർത്ത് എളുപ്പത്തിൽ തയാറാക്കാവുന്ന പായസമാണ് പാൽക്കട്ടി പായസം.

ചേരുവകൾ

പാൽ - 3 കപ്പ്‌

പനീർ - 200 ഗ്രാം

പഞ്ചസാര - 1/2 കപ്പ്‌

കണ്ടെൻസ്ഡ് മിൽക്ക് - 2 ടേബിൾ സ്പൂൺ

ചവ്വരി പൊടിച്ചത് - 1/4 കപ്പ്

ബദാം

കശുവണ്ടി

പിസ്താ

ഏലയ്ക്കാ പൊടിച്ചത്

തയ്യാറാക്കുന്ന വിധം

ഉരുളിയിൽ പാൽ ഒഴിച്ച് തിളപ്പിക്കുക. അതിലേക്ക് ഗ്രേറ്റ് ചെയ്ത് വെച്ചിരിക്കുന്ന പനീർ ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ പഞ്ചസാര ചേർത്ത് കൊടുക്കണം. അതിന് ശേഷം ചവ്വരി ചേർത്ത് നന്നായി ഇളക്കുക. പായസം കുറുകി വരുമ്പോൾ അതിലേക്ക് കണ്ടെൻസ്ഡ് മിൽക്ക് ചേർക്കുക. നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഏലയ്ക്കാപൊടിയും നട്സും ചേർത്ത് ഇളക്കി ചൂടോടെ വിളമ്പാം.

Related Stories

No stories found.
Times Kerala
timeskerala.com