സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരി അന്തരിച്ചു |AN Shamseer

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം.
AN shamseer
Published on

തലശ്ശേരി : നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീറിന്റെ സഹോദരി എ.എൻ.ആമിന ( 42 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

പരേതരായ കോമത്ത് ഉസ്മാന്റെയും എ.എൻ. സറീനയുടെയും മകളാണ്. ഭർത്താവ്: എ.കെ. നിഷാദ് (മസ്‌കത്ത്). മക്കൾ: ഫാത്തിമ നൗറിൻ (സി.എ), അഹമ്മദ് നിഷാദ് (ബി ടെക്, വെല്ലൂർ), സാറ. മറ്റൊരു സഹോദരൻ: എ.എൻ. ഷാഹിർ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വയലളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Related Stories

No stories found.
Times Kerala
timeskerala.com