തിരുവനന്തപുരം : സ്പീക്കർ എ എൻ ഷംസീർ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തി. നടപടി സംബന്ധിച്ച കാര്യങ്ങളിൽ എം എൽ എയും പാർട്ടിയുമാണ് തീരുമാനം എടുക്കേണ്ടതെന്നും, ഇത് സംബന്ധിച്ച് ഒരു കാര്യവും ഔദ്യോഗികമായി തൻ്റെ മുന്നിൽ എത്തിയിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Speaker AN Shamseer about Rahul Mamkootathil)
ജനങ്ങളോട് ഉതതവാദിത്വം ഉള്ളവരായിരിക്കണം ജനപ്രതിനിധികൾ എന്നും, സ്ത്രീകളെ ബഹുമാനിക്കുക എന്ന അടിസ്ഥാന ബോധം എല്ലാവർക്കും ഉണ്ടായിരിക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.