പാലക്കാട്: രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇട്ട ആലത്തൂർ ഡിവൈഎസ്പി ആർ. മനോജ് കുമാറിനോട് പാലക്കാട് എസ്.പി. വിശദീകരണം തേടി. നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ തുടർനടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.(SP seeks explanation from DYSP who criticized President's visit to Sabarimala)
ട്രെയിൻ യാത്രയ്ക്കിടെ വാട്‌സ്ആപ്പിൽ ലഭിച്ച കുറിപ്പ് അബദ്ധത്തിൽ സ്റ്റാറ്റസ് ആയി പോയതാണെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.
അതേസമയം, ഡിവൈഎസ്പിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ആലത്തൂർ ഡിവൈഎസ്പി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തും.