

തിരുവനന്തപുരം: കൊച്ചുവേളി-താംബരം തീവണ്ടി സർവീസ് ജൂൺ 15 വരെ നീട്ടിയാതായി ദക്ഷിണ റെയിൽവേ അറിയിച്ചു(train). താംബരം സ്പെഷ്യൽ എസി ട്രെയിൻ സർവീസുകൾ നീട്ടിയത്. താംബരം-കൊച്ചുവേളി (06035) സർവീസ് ജൂൺ 13 വരെയും കൊച്ചുവേളി-താംബരം (06036) സർവീസ് ജൂൺ 15 വരെയുമാണ് നീട്ടിയത്.
വെള്ളിയാഴ്ച താംബരത്ത് നിന്ന് രാത്രി 7.30ന് പുറപ്പെടുന്ന തീവണ്ടി ചെങ്കൽപെട്ട്, മധുര, തെങ്കാശി, കൊല്ലം വഴി ശനിയാഴ്ച രാവിലെ 11.30ന് കൊച്ചുവേളിയിലെത്തും. ഞായറാഴ്ച കൊച്ചുവേളിയിൽ നിന്ന് രാത്രി 3.25 ന് പുറപ്പെടുന്ന തീവണ്ടി കൊല്ലം, തെങ്കാശി, മധുര, ചെങ്കൽപെട്ട് വഴി തിങ്കളാഴ്ച രാവിലെ 7.40ന് താംബരത്തെത്തും. തീവണ്ടികളിലെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.