
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ ഗോവിന്ദച്ചാമിയെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് സൗമ്യയുടെ അമ്മ(Govindachamy escape). ജയിൽ ചാടാൻ ഗോവിന്ദച്ചാമിയ്ക്ക് പിന്തുണ ലഭിച്ചതായും അന്വേഷണം ആവശ്യമായതായും പ്രതിയെ കിട്ടിയ ഉടൻ കൊല്ലാമായിരുന്നു എന്നും സൗമ്യയുടെ അമ്മ പറഞ്ഞു. ജയിൽ ചാടിയ ഗോവിന്ദച്ചാമിയ്ക്ക് തൂക്കു കയർ നൽകണമെന്ന് സൗമ്യയുടെ അമ്മ ആവശ്യപ്പെട്ടു.
ഇന്ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയത്. തുടർന്ന് നാലര മണിക്കൂറിനു ശേഷമാണ് കണ്ണൂർ കളാപ്പ് ക്ഷേത്രത്തിന് സമീപത്തെ വീട്ടിലെ കിണറ്റൽ നിന്നും പ്രതി പിടിയിലായത്.