എന്റെ ഭർത്താവ് ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും കഴിപ്പിച്ചതായി അറിവില്ലെന്ന് സൗമ്യ സരിന്‍ |soumya sarin

'തോറ്റ എംഎൽഎ എവിടെയാ പെങ്ങളേ, സമയത്തിന് ഗുളിക വിഴുങ്ങാൻ അവനോട് പറയണേ'.
soumya-sarin
Published on

കൊച്ചി : ഭർത്താവ് പി സരിനെ കമന്റിലൂടെ പരിഹസിച്ചവർക്ക് ചുട്ട മറുപടിയുമായി ഭാര്യ സൗമ്യ സരിൻ രംഗത്ത്. 'തോറ്റ എംഎൽഎ എവിടെയാ പെങ്ങളേ, സമയത്തിന് ഗുളിക വിഴുങ്ങാൻ അവനോട് പറയണേ' എന്ന കമന്റ് പങ്കുവെച്ചുകൊണ്ടാണ് സൗമ്യയുടെ കുറിപ്പ്.

തന്റെ ഭർത്താവ് ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും കഴിപ്പിച്ചതായി അറിവില്ലെന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പിലൂടെ സൗമ്യ സരിന്റെ മറുപടി.

ഡോ. സൗമ്യ സരിന്റെ ഫേസ്ബുക്ക് കുറിപ്പ്.....

'തോറ്റ MLA'

ശരിയാണ്… എന്റെ ഭർത്താവ് തോറ്റിട്ടുണ്ട്.

ഒന്നല്ല, രണ്ടു തവണ… രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളിൽ…

പക്ഷെ ഒരു വ്യത്യാസമുണ്ട്.

തോൽവിയാണെങ്കിലും നല്ല പകൽ വെളിച്ചത്തിൽ…

മാന്യമായി…

തോൽവിയിലും അന്തസ്സ് എന്നൊന്നുണ്ടേ!

എല്ലാ ജയത്തിലും ഈ പറഞ്ഞ സാധനം ഉണ്ടാവണമെന്നും ഇല്ല കേട്ടോ…

അതുകൊണ്ട് ഈ തോൽ‌വിയിൽ എന്നല്ല, ഒന്നിലും അയാളെ പ്രതി എനിക്ക് തല കുനിക്കേണ്ടി വന്നിട്ടില്ല!

ഇനി ഗുളിക…

മൂപ്പര് അധികം കഴിക്കാറില്ല… വല്ല പനിയോ ജലദോഷമോ വന്നാൽ, അതും ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചാൽ, ചിലപ്പോ കഴിക്കും!

പക്ഷെ ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ല!

ആർക്കെങ്കിലും അറിവുണ്ടെങ്കിൽ പറയണം!

അപ്പൊ സംശയങ്ങൾ ഓക്കെ മാറിയല്ലോ അല്ലേ?

വിട്ടു പിടി ചേട്ടാ…

സ്വന്തം കാലിലെ മന്ത് മാറ്റിയിട്ടു പോരെ മറ്റവന്റെ കാലിലെ ചൊറി നോക്കാൻ പോകുന്നത്!

Related Stories

No stories found.
Times Kerala
timeskerala.com