കോഴിക്കോട് : ചേവായൂരിലെ യുവാവിൻ്റെ മരണം ശ്വാസംമുട്ടിയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കോഴിക്കോട് സ്വദേശി സൂരജിന് കഴുത്തിൽ മർദ്ദനമേറ്റുവെന്നും, ഇതിൻ്റെ ആഘാതത്തിൽ ശ്വാസംമുട്ടൽ ഉണ്ടായെന്നും ഇതിൽ പറയുന്നു. (Sooraj murder case)
സംഭവത്തിൽ പ്രദേശവാസികളായ അച്ഛനെയും മകനെയുമടക്കം 10 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യംചെയ്ത് വരികയാണ്.
കോളേജിലെ കാർ പാർക്കിങ് സംബന്ധിച്ച തർക്കം മൂലമാണ് ഇവർ 20കാരനായ സൂരജിനെ ക്രൂരമായി കൊലപ്പെടുത്തിയത്.