Sony India: സോണി ഇന്ത്യ സെക്കന്‍ഡ്-ജെന്‍ ഫ്ളാഗ്ഷിപ്പ് ആല്‍ഫ 1 കക ഫുള്‍ഫ്രെയിം ക്യാമറ പുറത്തിറക്കി

Sony India
Published on

കൊച്ചി: സോണി ഇന്ത്യ, ഏറ്റവും പുതിയ എഐ പ്രോസസിങ് യൂണിറ്റ് കരുത്തേകുന്ന പുതിയ ഫ്ളാഗ്ഷിപ്പ് ഫുള്‍-ഫ്രെയിം മിറര്‍ലെസ് ഇന്‍റര്‍ചേഞ്ചബിള്‍ ലെന്‍സ് ക്യാമറയായ സെക്കന്‍ഡ്-ജെനറേഷന്‍ ആല്‍ഫ 1 കക പുറത്തിറക്കി. എക്സ്മോര്‍ ആര്‍എസ് സംയോജിപ്പിച്ച സിഎംഒഎസ് സെന്‍സറും, ശക്തമായ ബിയോണ്‍സ് എക്സ്ആര്‍ ഇമേജ് പ്രോസസിങ് എഞ്ചിനുമുള്ള ഏകദേശം 50.1 മെഗാപിക്സല്‍ റെസല്യൂഷന്‍ സെന്‍സറോടു കൂടിയാണ് ആല്‍ഫ 1 കക ഫുള്‍ഫ്രെയിം ക്യാമറ എത്തുന്നത്. എഎഫ്/എഇ ട്രാക്കിങോടെ 30 എഫ്പിഎസ് വരെ വേഗതയില്‍ ബ്ലാക്ക്ഔട്ട് ഇല്ലാതെ ഷൂട്ട് ചെയ്യാന്‍ സാധിക്കും. ആന്‍റി-ഡിസ്റ്റോര്‍ഷന്‍ ഷട്ടര്‍, മിഡ്-ടു-ഹൈ സെന്‍സിറ്റിവിറ്റികളില്‍ മെച്ചപ്പെട്ട ഇമേജ് ക്ലാരിറ്റി എന്നിവയും ക്യാമറയില്‍ ഉള്‍പ്പെടുന്നു. നിശ്ചല ചിത്രങ്ങള്‍ക്കും സിനിമകള്‍ക്കുമായി അത്യാധുനിക എഐ അധിഷ്ഠിത സബ്ജക്റ്റ് റെക്കഗ്നിഷന്‍ ഫീച്ചറും പുതിയ ഓട്ടോ മോഡും ഉള്‍പ്പെടുന്നതാണ് എഐ പ്രോസസിങ് യൂണിറ്റ്. 743 ഗ്രാം മാത്രമാണ് ക്യാമറയുടെ ഭാരം.

പ്രീക്യാപ്ച്ചറും തുടര്‍ച്ചയായ ഷൂട്ടിങ് സ്പീഡ് ബൂസ്റ്റ് ഫങ്ഷനുകള്‍ക്കൊപ്പം 30 എഫ്പിഎസ് വരെയുള്ള അഡ്വാന്‍സ്ഡ് റിയല്‍ടൈം ട്രാക്കിങ്, 8കെ റെസല്യൂഷനില്‍ സെക്കന്‍ഡില്‍ 30 ഫ്രെയിമോടെയും 4കെ റെസല്യൂഷനില്‍ സെക്കന്‍ഡില്‍ 120 ഫ്രെയിമോടുകൂടിയും മൂവി റെക്കോര്‍ഡിങ്, ഇമേജ് സ്റ്റെബിലൈസേഷന്‍, ആയാസരഹിത പ്രവര്‍ത്തനത്തിന് എര്‍ഗണോമിക് ഗ്രിപ്പും ബട്ടണുകളും, 3.2-ടൈപ്പ് എല്‍ഡിസി മോണിറ്റര്‍, 155 മിനിറ്റിനുള്ളില്‍ ഒരേസമയം രണ്ട് എന്‍പി-എഫ്ഇസഡ്100 ബാറ്ററികള്‍ ചാര്‍ജ് ചെയ്യുന്ന ബിസിഇസഡ്ഡി1 ഡ്യുവല്‍ബാറ്ററി ചാര്‍ജര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

പ്രൊഫഷണലുകള്‍ക്ക്, മോഡേണ്‍ വിഷ്വല്‍ സ്റ്റോറിടെല്ലിങ് ആവശ്യപ്പെടുന്ന സൃഷ്ടിപരമായ സ്വാതന്ത്ര്യവും വിശ്വാസ്യതയും വാഗ്ദാനം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ആല്‍ഫ 1 കക ഫുള്‍ഫ്രെയിം ക്യാമറ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് സോണി ഇന്ത്യ ഇമേജിങ് ബിസിനസ് ഹെഡ് മുകേശ് ശ്രീവാസ്തവ പറഞ്ഞു.

2025 ജൂണ്‍ 25 മുതല്‍ ഇന്ത്യയിലെ സോണി സെന്‍ററുകള്‍, ആല്‍ഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകള്‍, www.ShopatSC.com, മറ്റ് ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ എന്നിവയിലൂടെ ആല്‍ഫ 1 കക ഫുള്‍ഫ്രെയിം ക്യാമറ ലഭ്യമാകും. ഐഎല്‍സിഇ-1എം2/ബിക്യൂ ഐഎന്‍5 മോഡലിന് 579,990 രൂപയാണ് വില.

Related Stories

No stories found.
Times Kerala
timeskerala.com