
കൊച്ചി: പ്രീമിയം ഓഡിയോയ്ക്കും വ്യക്തിഗത കേള്‍വി അനുഭവങ്ങള്‍ക്കും പുതിയ മാനദണ്ഡവുമായി 1000എക്സ് സീരീസിന്‍റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് സോണി ഇന്ത്യ. നോയ്സ് കാന്‍സലിങിന്‍റെ പുത്തന്‍ മാറ്റം ഉള്‍ക്കൊണ്ടുള്ള ഡബ്ല്യുഎച്ച്-1000എക്സ്എം6 വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഹെഡ്ഫോണ്‍ ആണ് സോണി ഇന്ത്യ പുറത്തിറക്കിയത്. സംഗീത പ്രേമികള്‍ മുതല്‍ പ്രൊഫഷണലുകള്‍ വരെയുള്ള എല്ലാവര്‍ക്കുമായി സമാനതകളില്ലാത്ത ഓഡിയോ സൊല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍, 1000എക്സ് സീരീസിന്‍റെ പാരമ്പര്യം പിന്തുടര്‍ന്ന് മികച്ച നോയ്സ് കാന്‍സലിങിനൊപ്പം പ്രീമിയം ശബ്ദവും മികച്ച രൂപകല്‍പനയും സംയോജിപ്പിച്ചാണ് എത്തുന്നത്. നെക്സ്റ്റ്ജെന്‍ ചിപ്പിലും ഇന്‍റലിജന്‍റ് അല്‍ഗോരിതങ്ങളിലും പ്രവര്‍ത്തിക്കുന്ന സോണിയുടെ ഏറ്റവും നൂതനമായ നോയ്സ് കാന്‍സലിങ് ടെക്നോളജിയാണ് ഡബ്ല്യുഎച്ച്-1000എക്സ്എം6ല്‍ ഉപയോഗിച്ചിരിക്കുന്നത്.
മുന്‍ മോഡലുകളേക്കാള്‍ ഏഴിരട്ടി വേഗത്തിലുള്ള പ്രോസസര്‍ വേഗതയുള്ള എച്ച്ഡി നോയ്സ് കാന്‍സലിങ് പ്രോസസര്‍ ക്യൂഎന്‍3യാണ് പുതിയ മോഡലിലുള്ളത്. ഇത് ഡബ്ല്യുഎച്ച്-1000എക്സ്എം5നെ അപേക്ഷിച്ച് 1.5 മടങ്ങ് കൂടുതലായ 12 മൈക്രോഫോണുകളെ തത്സമയം മികച്ച രീതിയില്‍ ക്രമീകരിക്കും. സോണിയുടെ പുതിയ അഡാപ്റ്റീവ് എന്‍സി ഓപ്റ്റിമൈസര്‍ സമാനതകളില്ലാത്ത നോയ്സ് കാന്‍സലിങ് കൃത്യതയും നല്‍കും. സംഗീതത്തെയും പുറമെയുള്ള ശബ്ദത്തെയും സന്തുലിതമാക്കുന്ന ഓട്ടോ ആംബിയന്‍റ് സൗണ്ട് മോഡ് ആണ് മറ്റൊരു സവിശേഷത. സോണിയുടെ ഓഡിയോ കോഡിങ് സാങ്കേതികവിദ്യയായ എല്‍ഡിഎസി വഴി, ഹൈ-റെസല്യൂഷന്‍ ഓഡിയോയും ഹൈ-റെസല്യൂഷന്‍ ഓഡിയോ വയര്‍ലെസും ഡബ്ല്യുഎച്ച്-1000എക്സ്എം6 പിന്തുണയ്ക്കും. സ്റ്റുഡിയോ നിലവാരത്തിലുള്ള കൃത്യത ഉറപ്പാക്കുന്നതിന് ലോകപ്രശസ്ത മാസ്റ്ററിങ് എഞ്ചിനീയര്‍മാരുമായി ചേര്‍ന്നാണ് പുതിയ മോഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
പരിസ്ഥിതിയെ കൂടി പരിഗണിച്ച് 100 ശതമാനം പേപ്പര്‍ മെറ്റീരിയലുകള്‍ ഉപയോഗിച്ചാണ് ഡബ്ല്യുഎച്ച്-1000എക്സ്എം6ന്‍റെ പാക്കേജിങ് നിര്‍മാണം. പ്രീമിയര്‍ കണ്‍സ്യൂമര്‍, പ്രൊഫഷണല്‍ ഓഡിയോ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി ഫോര്‍ ദ മ്യൂസിക് എന്ന പേരില്‍ പുതിയ ഒരു ബ്രാന്‍ഡ് പ്ലാറ്റ്ഫോമും സോണി സ്ഥാപിച്ചിട്ടുണ്ട്. കറുപ്പ്, പ്ലാറ്റിനം സില്‍വര്‍, മിഡ്നൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ഡബ്ല്യുഎച്ച്-1000എക്സ്എം6 വയര്‍ലെസ് നോയ്സ് കാന്‍സലിങ് ഹെഡ്ഫോണ്‍ ലഭ്യമാവും. സോണി സെന്‍ററുകള്‍, തിരഞ്ഞെടുത്ത ക്രോമ, റിലയന്‍സ് ഔട്ട്ലെറ്റുകള്‍, www.ShopatSC.com പോര്‍ട്ടല്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ 2025 സെപ്റ്റംബര്‍ 29 മുതല്‍ ലഭ്യമാണ്. 39,990 രൂപയാണ് വില.